ഉള്ളിലൊരു തീപൊരിയുണ്ടെങ്കിൽ ഒരവസരം ലഭിക്കുമ്പോൾ അത് ആളിക്കത്തും. അതുപോലെയാണ് മനസിലെ ആഗ്രഹവും കഠിനാദ്ധ്വാനവും എന്ന അഭിപ്രായക്കാരനാണ് രാമനാട്ടുകരയിലെ എൻ.എ. അനൂപ്. ആളുകൾ ഫിസിയോ തെറാപ്പിയെക്കുറിച്ച് മനസിലാക്കുന്നതിനും മുൻപാണ് അദ്ദേഹം ഈ മേഖലയിലേക്ക് ഇറങ്ങുന്നത്. വേറെ എന്തൊക്കെ കോഴ്സുണ്ട്, എന്തിനീ വയ്യാവേലി എന്നൊക്കെ ഉപദേശിച്ചവർക്ക് മുന്നിൽ അനൂപ് ഇന്ന് തല ഉയർത്തി നിൽക്കുന്നു. ഏറ്റവും പ്രഗത്ഭനായ ഫിസിയോ തെറാപ്പിസ്റ്റ് എന്ന മേൽവിലാസത്തോടെ...
ഫിസിയോ തെറാപ്പിയിലേക്ക്
അച്ഛൻ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന സമയത്താണ് അനൂപ് ഫിസിയോ തെറാപ്പിയെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നും കേൾക്കുന്നത്. എൻജിനിയർ ആകാനുള്ള തയ്യാറെടുപ്പൊക്കെ തുടങ്ങിയെങ്കിലും ഒടുവിൽ ആ ചിന്തയൊക്കെ മാറ്റി, വഴി മാറി സഞ്ചരിക്കുകയായിരുന്നു. മംഗലാപുരം ലക്ഷ്മി കോളേജിൽ നിന്ന് 1999ലാണ് ബി.പി.ടി കോഴ്സ് (ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി) പൂർത്തികരിച്ചത്. സി.എച്ച് മെമ്മോറിയൽ ആശുപത്രിയിൽ തുടക്കം. പിന്നാലെ കെ.പി.എം ഹോസ്പിറ്റൽ മലപ്പുറം, കോയാസ് എന്നീ ആശുപത്രികളിലും ജോലി ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ രാമനാട്ടുകരയിൽ അശ്വനി ഹെൽത്ത് കെയറിന് തുടക്കമിട്ടു. പഠിക്കുമ്പോൾ തന്നെ അനൂപ് വിവിധ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. മംഗലാപുരം മെഡിക്കൽ കോളേജിൽ നിന്നായിരുന്നു പരിശീലനം. അന്ന് രോഗികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞ അനുഭവം ക്ലീനിക് തുടങ്ങിയപ്പോൾ സഹായകമായി.
ധാരണകൾ മാറണം
ഫിസിയോ തെറാപ്പിയെന്നാൽ ഉഴിച്ചിലെന്നാണ് പലരുടെയും ധാരണ. എന്നാൽ രോഗ ലക്ഷണങ്ങൾ മാത്രം വിലയിരുത്തി മരുന്നില്ലാതെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതാണ് ഫിസിയോ തെറാപ്പി. ഇതിനാൽ പാർശ്വഫലങ്ങളും ഇല്ല. ശരീരഘടനയും പ്രവർത്തനങ്ങളും ശാസ്ത്രീയമായി പഠിച്ചാണ് ഈ ചികിത്സ രൂപപ്പെടുത്തിയത്. ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം ജനം മനസിലാക്കിയതോടെ കൂടാതെ സ്വകാര്യ ആശുപത്രികളിൽ തെറാപ്പി സെന്ററുകൾ തുടങ്ങിയിട്ടുണ്ട്.
ജീവിതശൈലി രോഗ ശാന്തിയ്ക്ക് പലതരം മരുന്നുകൾ കഴിച്ച് പാർശ്വഫലങ്ങൾ ഉണ്ടായവർക്ക് ഇടയിലാണ് ഫിസിയോതെറാപ്പിക്ക് പ്രസക്തി കൂടുന്നത്. വ്യായാമങ്ങൾ, മാനിപ്പുലേഷൻ ടെക്നിക്സ്, അൾട്രാസൗണ്ട് തെറാപ്പി, ലേസർ തെറാപ്പി എന്നിവയിലൂടെ രോഗം മാറ്റാനാകും. ജീവിത ശൈലി പരിഷ്കരണമാണ് ഉപദേശിക്കുക. ഇതിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ രോഗത്തെ അകറ്റാം. ക്ലീനിക് വിപുലികരിക്കാനും പദ്ധതിയുണ്ട്. കിടത്തി ചികിത്സ ആരംഭിക്കണമെന്നും ആഗ്രഹമുണ്ട് അനൂപിന്.
കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപിസ്റ്റ് (കെ.എ.പി.സി) ജില്ലാ വൈസ് പ്രസിഡന്റ്, ലയൺസ് ക്ലബ് ചെറുകാവ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്.
കുടുംബം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച പുലാപ്ര തൊടിയിൽ അശോകന്റെയും അദ്ധ്യാപികയായിരുന്ന നന്ദിനിയുടേയും മകനാണ് അനൂപ്. ഫറോക്ക് ഗണപത് സ്കൂളിലെ അദ്ധ്യാപികയായ പ്രിയയാണ് ഭാര്യ. സൂര്യനാരായണൻ, അനന്ദ് പത്മനാഭൻ, അന്നപൂർണ എന്നിവർ മക്കൾ.
കൊവിഡിനെ തുരത്താം
കൊവിഡ് പോസിറ്റീവായ ശേഷം ബ്രീത്തിംഗ് എക്സൈസ് ചെയ്യുന്നത് നല്ലതാണ്. നെഗറ്രീവ് ആയ ശേഷവും എക്സൈസ് ചെയ്യാം. ഫിസിയോ തെറാപ്പിയിൽ അതിനായി ഒരു പ്രത്യേക പ്രോട്ടോകോൾ തന്നെ ഉണ്ട്.
ഫിസിയോ തെറാപ്പിയിൽ
ഒരു കരിയർ ആണോ നിങ്ങളുടെ ലക്ഷ്യം ?
എങ്കിൽ നാലര വർഷത്തെ പഠന ദൈർഘ്യമുള്ള ബി പി ടി എന്ന പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കണം. ഒരു തെറാപ്പിസ്റ്റ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണിത്.
ജോലി സാദ്ധ്യതയില്ലാത്ത മറ്റു ഹ്രസ്വകാല ഫിസിയോതെറാപ്പി കോഴുസ്കളിൽ ചേർന്ന് വഞ്ചിതരാവരുത്.
ചികിത്സകൾ
അസ്ഥി, പേശി സംബന്ധമായ തകരാറുകൾ, ഡിസ്ക് തകരാറുകൾ എന്നിവയ്ക്ക് വിദഗ്ദ്ധ ചികിത്സ. പൊണ്ണത്തടി കുറയ്ക്കൽ, കായിക- ശാരീരിക ക്ഷമത ഉറപ്പാക്കൽ, ഓർത്തോ, ന്യൂറോ, പീഡിയാട്രിക്, റീഹാബ്, പെയിൻ മാനേജ്മെന്റ്.