കോഴിക്കോട്: ദേശീയപാത അതോറിറ്റി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്ഥാപനമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന സമിതി യോഗം ആരോപിച്ചു. നിർമ്മാണത്തിലെ അപാകത മൂലം പണി പൂർത്തിയാകും മുൻപ് തലശേരി-മാഹി ബൈപാസിലെ പാലം തകർന്നതും മണ്ണുത്തി ടോൾ പ്ലാസയിലെ 102.44 കോടി രൂപയുടെ അഴിമതിയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണം നടത്തുന്നതും ഇതിനു ഉദാഹരണമാണ്. ഇതേ കുറിച്ച് സംസ്ഥാന സർക്കാർ പുനരാലോചന നടത്തണമെന്നും യോഗം അഭിപ്രായപെട്ടു. കൺവീനർ ഹാഷിം ചേന്നാമ്പിളളി അദ്ധ്യക്ഷത വഹിച്ചു. ഇ.വി. മുഹമ്മദാലി, എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, ടി.കെ. സുധീർകുമാർ, പ്രദീപ് മേനോൻ,​ നൗഷാദ് വെന്നീയൂർ, വിശ്വാസ് നീലേശ്വരം, സി.വി ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.