കോഴിക്കോട്: പി.എസ്.സി എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥിയായ അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.എസ്.സി ചെയർമാനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണറിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധം യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ടി. രനീഷ് ഉദ്ഘാടനം ചെയ്തു. പി.എസ്‌.സിയെ അട്ടിമറിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ഉപാദ്ധ്യക്ഷൻ ഹരിപ്രസാദ് രാജ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് നിയോജകമണ്ഡലം അദ്ധ്യക്ഷൻ വിഷ്ണു പയ്യാനക്കൽ സ്വാഗതവും ജില്ലാ മീഡിയ ഇൻചാർജ് നിപിൻ കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.