കോഴിക്കോട്: പി.എസ്.സി. നിയമന ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാത്ത നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർഷിക യോഗം ആവശ്യപ്പെട്ടു. കെ.എസ്.എച്ച്.ഐ.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി. സുഷമ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്. തൃദീപ് കുമാർ, ട്രഷറർ ജെറി ബെനഡിക്ട്, പി. സുജലദേവി, കെ.എം. ജാസ്മിൻ, ജോൺ ഫിലിപ്പ്, കെ. ഗിരീന്ദ്രകുമാർ, വി. ഷാജി, ജെ. ജോൺ, രാംദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. സുഷമ (പ്രസിഡന്റ്), പി.ആർ. ബാലഗോപാൽ (ജനറൽ സെക്രട്ടറി), പി.എസ്. തൃദീപ് കുമാർ, പി. സുജലദേവി, വി. ഷാജി (വൈസ് പ്രസിഡന്റുമാർ), ജെറി ബെനഡിക്ട് (ട്രഷറർ), കെ.എം. ജാസ്മിൻ, ജോൺ ഫിലിപ്പ്, കെ. ഗിരീന്ദ്രകുമാർ, ജെ. ജോൺ, (ജോയിന്റ് സെക്രട്ടറിമാർ).