വടകര: കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനം പൂർത്തീകരിച്ച നൂറ് തൊഴിലാളികൾക്ക് അഴിയൂർ പഞ്ചായത്ത് ആയിരം രൂപ വീതം നൽകി. മുൻ വർഷം 27 പേർക്കായിരുന്നു ആനുകൂല്യം ലഭിച്ചത്.
74 വയസ് തികഞ്ഞ ഏഴാം വാർഡ് പനാടയിലെ സി.എം. നാണിയുടെ വീട്ടിലെത്തി പ്രസിഡന്റ് വി.പി. ജയൻ തുക കൈമാറി. മറ്റുള്ളവർക്ക് ബാങ്കിലൂടെ തുക ലഭിക്കും. വൈസ് പ്രസിഡന്റ് ഷീബ അനിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ വഫ ഫൈസൽ, തൊഴിലുറപ്പ് ഓവർസിയർ കെ. രഞ്ജിത്ത് കുമാർ, തൊഴിലുറപ്പ് മാറ്റ് വി.കെ. സുധ എന്നിവർ സംബന്ധിച്ചു. 981 പേരാണ് ജോലിയ്ക്ക് ഇറങ്ങിയത്. 18 പേർ 99 ദിവസം പൂർത്തീകരിച്ചിട്ടുണ്ട്. 33,336 തൊഴിൽ ദിനങ്ങളിൽ 91.44 ലക്ഷം കൂലിയായി തൊഴിലാളികൾക്ക് നൽകി.