കോഴിക്കോട്: ബാങ്ക് വായ്പകൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറോട്ടോറിയം ഇന്ന് അവസാനിക്കാനിരിക്കെ കാലാവധി നീട്ടണമെന്ന് ആവശ്യം. ലോക്ഡൗണിന്‌ ശേഷം വ്യാപാര മേഖലയുടെ നില മോശമാണെന്നും സംസ്ഥാനത്തെ പതിനായിരത്തിൽ അധികം കടകൾ അടച്ചുപൂട്ടിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. മൊറോട്ടോറിയം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്നും പലിശ എഴുതി തള്ളാനും ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിയ്ക്കും ധനകാര്യ മന്ത്രിയ്ക്കും നിവേദനം അയച്ചു.