പേരാമ്പ്ര: മേപ്പയ്യൂർ പഞ്ചായത്തിലെ ചോതയോത്ത് അംഗൻവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി രാമചന്ദ്രൻ, പി.കെ. ശങ്കരൻ, പി.കെ. അനീഷ്, പി. പങ്കജാക്ഷൻ, കെ. ആദർശ് എന്നിവർ സംസാരിച്ചു. യൂസഫ് കോറോത്ത് സ്വാഗതവും കെ. ശോഭന നന്ദിയും പറഞ്ഞു. ചോതയോത്ത് നാരായണൻ സൗജന്യമായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ രാവറ്റമംഗലം ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.