പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 26ന് ചക്കിട്ടപാറയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 5 പേരുടെ ഫലം പോസിറ്റീവ്. വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമുള്ള 73 പേർക്കാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയത്. പോസിറ്റീവായവരിൽ നൊച്ചാട് സ്വദേശികളായ അമ്മയും കുഞ്ഞും ഉൾപ്പെട്ടിട്ടുണ്ട്. ചക്കിട്ടപാറ എസ്.ബി.ഐയിലും കെ.എസ്.എഫ്.ഇയിലും സ്വർണ്ണ പണയ അപ്രൈസറായ ആൾക്കും പോസിറ്റീവാണ്. നരിനട സ്വദേശിയും കൂരാച്ചുണ്ട് സ്‌കൂൾ ജീവനക്കാരനുമായ ആളാണ് നാലാമൻ. വിദേശത്തു നിന്നെത്തി ക്വാറന്റൈനിലായിരുന്ന ആൾക്കും കൊവിഡ് സ്ഥിരീകരിച്ചു.