nss
നാഷണൽ സർവീസ് സ്‌കീം ഒപ്പം പദ്ധതിയുടെ ഭാഗമായി ദത്ത് ഗ്രാമത്തിലേക്കുള്ള ഓണക്കിറ്റ് വോളണ്ടിയർമാർ വാർഡ് മെമ്പർ സനില ചെറുവറ്റയ്ക്ക് കൈമാറുന്നു

പേരാമ്പ്ര: നോച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഒപ്പം' പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും ദത്ത് ഗ്രാമത്തിലെ കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകി. ജില്ലയിൽ അയ്യായിരത്തോളം കുടുംബങ്ങൾക്കാണ് ഓണമൂട്ടിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു കിറ്റ് വിതരണം. പ്രിൻസിപ്പാൾ സി. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ദത്ത് ഗ്രാമത്തിലേക്കുള്ള കിറ്റ് വാർഡ് മെമ്പർ സനില ചെറുവറ്റ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ പി.സി മുഹമ്മദ് സിറാജ്, കെ.എം ഷാമിൽ, വോളണ്ടിയർ ലീഡർ എൻ.കെ സഫ്‌വാൻ, ഹരിദേവ്, ആർ.ആർ.ടി അംഗങ്ങളായ ടി.കെ മുഹമ്മദ് അലി, ടി.പി അഖിൽ പങ്കെടുത്തു.