കോഴിക്കോട്: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നത് ഭീതിയുയർത്തുന്നു. തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുകയാണ്.രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2000 കടന്നു. ഇന്നലെ മാത്രം 304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2036 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 110 പേർ രോഗമുക്തരായി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 266 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 13 പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒമ്പത് പേർക്കുമാണ് പോസിറ്റീവായത്. കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 65 പേർക്കും വടകര -30, ചോറോട്- 30, പെരുവയലിൽ -22, അഴിയൂരിൽ -20, വില്യാപ്പള്ളിയിൽ -19 പേർക്കും രോഗം ബാധിച്ചു. 22 കോഴിക്കോട് സ്വദേശികൾ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. 117 പേരാണ് കോഴിക്കോട് ചികിത്സയിലുള്ള മറ്റ് ജില്ലക്കാർ.
വിദേശത്ത് നിന്ന് -13
കോഴിക്കോട് കോർപ്പറേഷൻ -1 (ചെറുവണ്ണൂർ), ചക്കിട്ടപ്പാറ -2, കാരശ്ശേരി -4, മണിയൂർ-1, പയ്യോളി -1, പുതുപ്പാടി -1, വളയം -1, കണ്ണൂർ -1, വാണിമേൽ -1.
അന്യ സംസ്ഥാനം - 9
കോഴിക്കോട് കോർപ്പറേഷൻ- 2 (അന്യ സംസ്ഥാന തൊഴിലാളികൾ), ഉള്ളിയേരി -3, ചെങ്ങോട്ടുക്കാവ് -1, വില്യാപ്പളളി- 1, അത്തോളി -1, നരിക്കുനി- 1.
ഉറവിടം വ്യക്തമല്ലാത്തവർ- 16
കോഴിക്കോട് കോർപ്പറേഷൻ -5, (കല്ലായി, നല്ലളം, എരഞ്ഞിക്കൽ, വെളളിമാടുകുന്ന് സ്വദേശികൾ), കൊയിലാണ്ടി- 3, ഒളവണ്ണ- 1, ചക്കിട്ടപ്പാറ -1, ചങ്ങരോത്ത് -1, ചോറോട് -1, മൂടാടി -1, ഉണ്ണികുളം -1, വില്ല്യാപ്പളളി -1, വാണിമേൽ -1.
സമ്പർക്കം- 266
കോഴിക്കോട് കോർപറേഷൻ 60 ( ആരോഗ്യപ്രവർത്തക -1)
(നല്ലളം, തോപ്പയിൽ, ഗുജറാത്തി സ്ട്രീറ്റ്, കുണ്ടായിത്തോട്, കൊളത്തറ, നടക്കാവ്, കാമ്പുറം, വെസ്റ്റ്ഹിൽ, ഗോവിന്ദപുരം, കാരപ്പറമ്പ്, ചേവരമ്പലം, മായനാട്, ചെലവൂർ സ്വദേശികൾ)
വടകര- 30, ചോറോട് -29, പെരുവയൽ -22, അഴിയൂർ- 20, വില്യാപ്പളളി -18, കൊയിലാണ്ടി -14, തിക്കോടി -12, ഒളവണ്ണ- 12, അരിക്കുളം- 8, ചേളന്നൂർ -5, മണിയൂർ -4, വാണിമേൽ -3, കാക്കൂർ -3, കുറ്റ്യാടി -3, ബാലുശ്ശേരി -2, ചാത്തമംഗലം -2, കോട്ടൂർ- 2, മൂടാടി -2, നൻമണ്ട -2, നൊച്ചാട്- 2, പയ്യോളി- 2, അത്തോളി -1, ആയഞ്ചേരി -1, കുന്ദമംഗലം- 1, മേപ്പയ്യൂർ- 1, നാദാപുരം -1, തുറയൂർ -1, പേരാമ്പ്ര -1, ഉണ്ണികുളം- 1, നരിക്കുനി -1.
588 പേർ കൂടി നിരീക്ഷണത്തിൽ
കോഴിക്കോട് : ഇന്നലെ വന്ന 588 പേർ ഉൾപ്പെടെ ജില്ലയിൽ 15391 പേർ നിരീക്ഷണത്തിലായി. 90557 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 278 പേർ ഉൾപ്പെടെ 1874 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 232 പേരുടെ നിരീക്ഷണം കഴിഞ്ഞു.
ഇന്നലെ 4200 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 1,85,278 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,83,811 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 1,78,657 എണ്ണം നെഗറ്റീവ് ആണ്. 1467 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലെ വന്ന 320 പേർ ഉൾപ്പെടെ 3120 പ്രവാസികളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 577പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 2519 പേർ വീടുകളിലും, 24 പേർ ആശുപത്രിയിലുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 12 പേർ ഗർഭിണികളാണ്. 32613 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.