കോഴിക്കോട്: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ കോഴിക്കോട് ജില്ലാ കമ്മിറ്റി കൊവിഡ് മാനദണ്ഡം പാലിച്ച് ജില്ലയിലെ വിവിധ യൂണിറ്റുകളിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിക്കും. ജില്ലാതല പരിപാടി രാവിലെ 8ന് ഗുരുപൂജയോടുകൂടി വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തിൽ ആരംഭിക്കും. വൈകീട്ട് 3 മണിക്ക് സമാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.ആർ.ഷൈനും സെക്രട്ടറി അനൂപ് അർജുനനും അറിയിച്ചു.