കോഴിക്കോട്: ഓണക്കാലത്ത് സഹായമൊന്നും ലഭിക്കാതെ വീട്ടിലിരിക്കേണ്ടി വരുന്ന ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. മലബാർ മേഖലയിലേക്കുള്ള കിറ്റുകളുടെ ഫ്ലാഗ് ഓഫ് കോഴിക്കോട് ജില്ലാ കളക്ടർ എസ്. സാംബശിവറാവു നിർവഹിച്ചു. മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം.പി.എം മുബഷീർ, ജനറൽ സെക്രട്ടറി സാജൻ, സി.കെ.ടി.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ക്യാപ്റ്റൻ ഹരിദാസ് എന്നിവർ പങ്കെടുത്തു. വയനാട് ജില്ലയിലെ വിതരണം ജില്ലാ കളക്ടർ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു.