കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്ന് കേരള കോൺഗസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. കൊവിഡിൽ നിന്നും രാജ്യം മുക്തമാകുന്നതു വരെ മൊറട്ടോറിയം തുടരണമെന്നും പലിശ കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി എഴുതി തള്ളണമെന്നും അദ്ദേഹം പറഞ്ഞു.