മുക്കം: ഓണാഘോഷത്തോടനുബന്ധിച്ച് ഐഡിയൽ ലൈബ്രറി ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. റസിഡൻസ് അസോസിയേഷനുകളെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ പൂക്കള മത്സരത്തിൽ 20 മത്സരാർത്ഥികൾ പങ്കെടുത്തു. മുക്കം വിജയൻ, പി. ഉമശ്രീ, എം. ഷിനു എന്നിവർ മൂല്യനിർണയം നടത്തി. പുഴയോരം റസിഡൻസ് അസോസിയേഷനിലെ പി. ഷിനി മെതുകിൽ ഒന്നാം സ്ഥാനവും അശ്വനി പ്രകാശ് രണ്ടാം സ്ഥാനവും നന്മ റസിഡൻസ് അസോസിയേഷനിലെ സിങ്കു സതീശൻ മൂന്നാം സ്ഥാനവും നേടി. ലൈബ്രറി പ്രസിഡന്റ് എ.കെ. സിദ്ധീഖ്, ദാമോദരൻ, കെ.ഡി പങ്കജവല്ലി, ടി.എ. അശോകൻ, എ.എം ജമീല എന്നിവർ നേതൃത്വം നൽകി.