തൊട്ടുമുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച ചീരാംകുന്നു കുടിവെള്ള പദ്ധതി ജോർജ് എം. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും കൊടിയത്തൂർ പഞ്ചായത്തിന്റെ രണ്ടു ലക്ഷം രൂപയുമാണ് ചെലവ്. നെല്ലിക്കൽ ഉമ്മർ എന്നയാളാണ് സ്ഥലം നൽകിയത്. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി. സുനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ ഉണ്ണികൃഷ്ണൻ, കൊടിയത്തൂർ പഞ്ചായത്ത് അംഗം കെ.സി. നാടിക്കുട്ടി, പദ്ധതി കൺവീനർ മൈമൂന, ജോണി ഇടശ്ശേരി, മാത്യു തറപ്പുതൊട്ടിയിൽ, യൂസഫ് എന്നിവർ സംബന്ധിച്ചു.