കുറ്റ്യാടി: അക്ഷരപൂമരം യൂട്യൂബ് ചാനൽ ഒരുക്കിയ ചിങ്ങവിരുന്നിന് ഇന്ന് സമാപനം. പ്രഭാഷണം, പാട്ട്, മായാജാലം, ഏകാഭിനയം, നൃത്തം തുടങ്ങിയ പരിപാടികളുമായി അത്തം ഒന്നിനായിരുന്നു തുടക്കം. എഴുത്തുകാരുടെ ഓണം ഓർമ്മകൾ പങ്കുവയ്ക്കലിനും സ്വീകാര്യത ലഭിച്ചു. ഓണക്കളികൾ, ദഫ്, മാപ്പിളപ്പാട്ട്, പഴഞ്ചൊല്ല്, കളരി, ഗാനമാലിക എന്നിവ കോർത്തിണക്കിയാണ് നടന്നത്. ഓരോ ദിവസവും മുഖ്യാതിഥിയും കലാവിരുന്നും ചേർത്ത് പതിനഞ്ച് മിനുട്ട് പരിപാടി നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, ഖദീജ മുംതാസ്, വീരാൻകുട്ടി, കെ.വി. മോഹൻ കുമാർ, വി.ആർ. സുധീഷ്, എം.എൻ. കാരശ്ശേരി, കെ. ജയകുമാർ, പി. സുരേന്ദ്രൻ, യു.കെ. കുമാരൻ, വി.ടി. മുരളി, പി.കെ. പാറക്കടവ് എന്നിവർ അതിഥികളായി. സജീവൻ ചെമ്മരത്തൂർ, ശ്രീജിത്ത് വിയ്യൂർ, സത്യൻ മുദ്ര, നജും പലേരി, രാഹുൽ സത്യനാഥ്, മജീഷ് കാരയാട്, ശിവാനി, കാർത്തിക, ദേവനന്ദ, ഗൗതമി തുടങ്ങിയവരാണ് കലാവിരുന്നൊരുക്കിയത്. വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാന അവാർഡ് ജേതാവ് ബിജു കാവിൽ, നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പി.എം. അഷറഫ്, തിരുവനന്തപുരം വൃന്ദാവനം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ഗംഗൻ കോട്ടപറമ്പിൽ, വിദ്യാരംഗം കുന്നുമ്മൽ ഉപജില്ല കൺവീനർ പി.പി. ദിനേശൻ എന്നിവർ നേതൃത്വം നൽകി.