കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തും. വീടുകളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തും. ജയന്തിയോടനുബന്ധിച്ച് തിരുവമ്പാടി യൂണിയനിൽ നിന്ന് ഏകാത്മക മെഗാ ഇവന്റിൽ പങ്കെടുത്ത നർത്തകിമാർക്ക് സർട്ടിഫിക്കറ്റുകൾ തിരുവമ്പാടി ഇലഞ്ഞിക്കൽ ഗുരുമന്ദിരത്തിലും മൈക്കാവ്, പുന്നയ്ക്കൽ, താമരശേരി, പുല്ലൂരാംപാറ എന്നീ ശാഖകളിലെ ഗുരുമന്ദിരങ്ങളിലും വച്ച് നൽകും. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ, സെക്രട്ടറി പി.എ.ശ്രീധരൻ എന്നിവർ നേതൃത്വം നൽകും.