കോഴിക്കോട്: ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുവമോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ കോഴിക്കോട് ഇന്ന് ഉപവാസ സമരം നടത്തും. രാവിലെ പത്തിന് കളക്ടറേറ്റിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.