കോഴിക്കോട് ജില്ലയുടെ നെല്ലറയെന്ന് അറിയപ്പെടുന്ന വേളം ഗ്രാമപഞ്ചായത്തിലെ ചെറുകുന്ന്, ചെടിക്കളം ഇല്ലത്തിന്ന് ആയിരത്തി അഞ്ഞറോളം വർഷങ്ങളുടെ മഹത്തായ പൈതൃക,പാരമ്പര്യമാണുള്ളത്.സാമ്രാജ്യത്ത്വത്തിന്ന് നേരെയുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിക്കപെട്ട കേരളവർമ്മ പഴശ്ശിരാജയുടെ ജന്മം കൊണ്ട് ആദരവ് നേടിയ കോട്ടയം രാജവംശത്തിന്റെ വിശ്വസ്ഥരും, പ്രശസ്തരുമായ ആറളം ചെടിക്കളംമനയിൽ നിന്നും അന്നത്തെ കുറ്റിയാടിദേശത്തേയ്ക്ക് ആനയിക്കപെട്ടവരായിരുന്നു വേളം ചെറുകുന്ന് ഇല്ലത്തിലെ നമ്പൂതിരിമാരുടെ മുൻഗാമികൾ. ക്ഷേത്ര കാര്യ ങ്ങൾക്ക് പുറമെ നാട്ടിലെ സമസ്ത മേഖലകളിലും ഇവർ തിളങ്ങി.
ഭാരത ത്തിന്റെ സ്വാതന്ത്ര്യത്തിന്ന് മുൻപും ശേഷവും പരോഗമന,നവോത്ഥാന പ്രവർത്തനങ്ങളുടെ വക്താക്കളും ആശ്രിതവൽസരുമായിരുന്നു ചെടിക്കളം ഇല്ലത്തെ കാരണവൻമാർ.കോട്ടയം രാജ വംശത്തിതിന്റെ കീഴിലായിരുന്ന കുറ്റ്യാടി കോവിലകത്തെ വേട്ടക്കൊരുമകൻ, ശ്രീകൃഷ്ണ പ്രതിഷ്ഠകളുടെ പൂജാധി കർമ്മങ്ങൾ നടത്തി പരിപാലിച്ചിരുന്നതും ചെറുകുന്ന് ചെടിക്കളം മനയിലെ പൂജാരികളായിരുന്നുവെന്ന് പറയപെടുന്നു.തുടർന്നും കടത്തനാട്ടിലും, കുറുമ്പ്രനാട്ടിലുമുള്ള നിരവധി ക്ഷേത്രങ്ങളുടെ നവോത്ഥാന പ്രവർത്തനങ്ങൾക്കും ചെടിക്കളംമനയുടെ അവകാശികൾ കർമ്മനിരതരായിരുന്നു. അരനൂറ്റാണ്ടിന്ന് മുൻപ് വരെ കുറ്റ്യാടി, വേളം മേ ഖലകളിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചെടിക്കളം തിരമേനിമാരുടെ സജീവ സാന്നിദ്ധ്യ ത്തിലാണാണ് നടന്നിനിരുന്നത്. പഴയ കേരളത്തിന്റെ രാജ നഗരിയായ തിരുവിതാംകൂർ രാജവംശത്തിന്റെ ആസ്ഥാന ക്ഷേത്രമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള മുറജപത്തിന്ന് ചെടിക്കളംമനയുടെ ബന്ധുജനങ്ങൾ എത്തിചേരണമെന്നാണ് പഴമക്കാർ പറയുന്നത്.മാന്ത്രിക താന്ത്രീക വിദ്യയിൽ പ്രഗൽഭരും രാജ്യക്ഷേമ, പ്രജാക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി വാഴന്നോരുടെ കൈകളിൽ നിന്നും പട്ടും വളയും സ്വീകരിച്ചപൗരാണിക പ്രാമുഖ്യമുള്ള സജ്ജ്ന, ബന്ധുജനങ്ങൾ ചെടിക്കളം തിരമേനിമാരുടെ ശക്തി ശ്രോതസ്സുകളായിരുന്നു.
യാഥാസ്ഥിതികത്വം നിലനിന്നിരുന്ന കാലത്തും മനുഷ്യബന്ധം ജാതി മതങ്ങൾക്ക് അപ്പുറത്താണെന്ന് കർമ്മത്തിലൂടെകാണിക്കുകയായിരുന്നു എന്നും ചെടിക്കളംനമ്പൂതിരിമാർ. വിശേഷ ദിനങ്ങളിൽ ഇല്ലത്ത് സമൂഹത്തിലെ നാനാതുറയിലുള്ളവരെയുംആതിഥേയത്വത്തോടെ സ്വീകരിച്ച് സ്നേഹ സൽക്കാരം നടത്തുന്നത് ചെടിക്കളം മനയുടെത് മാത്രമായ കാഴ്ചയാണ്. ആത്മീയ,
ഉപദേശാനുഗ്രഹങ്ങൾ തേടി വിശ്വാസികളായ നൂറ് കണക്കിനാളുകളാണ് ഇവിടെ എത്താറുള്ളത്. ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ്പുള്ള കാരണവന്മാർ ഇല്ലത്തിനടുത്ത് പ്രതിഷ്ഠിച്ച തറവാട്ട് കുലദേവതകളുടെ സാന്നിദ്ധ്യമുൾ ക്കൊള്ളുന്ന വിളക്ക് തറകൾ പൗരാണികതയുടെ ജീവിക്കുന്ന വിശ്വാസമായി ഇവിടെ കാണാം
ചെടിക്കളം ഇല്ലത്തിന്റെ പിൻഗാമികൾ ഊരാളന്മാരായ ആയടത്തിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രവും, ഉപദേവതകളായ ശാസ്തപ്പൻ, ഗുളികൻ, ശിവപാർവ്വതി ക്ഷേത്രങ്ങളും, വ്യത്യസ്ഥമായി പ്രത്യേകതരം ചക്കരക്കല്ലിൽ നിർമ്മിച്ചതാണ്. വിശ്വാസികളുടെ മനസ്സിന്നും കണ്ണിനും കുളിർമ്മയേകുന്ന പ്രകൃതിയുടെ വരദാനമായ നാഗദേവതകൾ കുടികൊള്ളുന്ന നാഗക്കാവും, ക്ഷേത്ര കുളവും കുറ്റ്യാടി, വേളം മേഖലയിലെ ഏക ബ്രാഹ്മണ ഗൃഹമായ ചെടിക്കളത്ത് മനയിൽ കാണാം ക്ഷേത്രത്തിലെ ഉൽസവങ്ങളും, പൂജാകർമ്മങ്ങളും പാരമ്പര്യ ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് ജനകീയ പങ്കാളിത്തത്തോടെ ദേശത്തിന്റെ ഉൽസവമായാണ് നടത്തി വരുന്നത്. നാൽപതിലധികം അംഗങ്ങൾ തറവാട്ടിനടുത്തും മറ്റ് വിവിധ പ്രദേശങ്ങളിലുമാണ് വസിക്കുന്നത്. തറവാട്ടിലെ മുത്തശ്ശി തൊണ്ണുറിലധികം വയസ്സുള്ള ലക്ഷ്മി അന്തർജനമാണ്. കഴിഞ്ഞ തലമുറയിലെ ദിവംഗതനായ ഗോവിന്ദൻ തിരമേനിയുടെയും ലക്ഷ്മിക്കുട്ടി അന്തർജനത്തിന്റെയും മക്കളാണ് പുതിയ തലമുറയിലെ തറവാട്ട് അംഗങ്ങൾ.നേരും നെറിയും പൂത്തുലഞ്ഞ ആത്മീയ,
ജീവകാരുണ്യ, പ്രകൃതി, മത സൗഹൃദ പ്രവർത്തനങ്ങൾക്കും നിറഞ്ഞ സദസ്സുള്ള വേദിയാണ് എന്നും വേളം ചെറുകുന്ന് ചെടിക്കളം ഇല്ലം. പിതാവിന്റെ പാത പിൻതുടർന്ന മകൻ ഉണ്ണി കൃഷ്ണൻ നമ്പൂതിരിയും മാനവീക,പരോഗമന ആശയങ്ങളുടെ സഹയാത്രികനായിരുന്നു. ദൈവീകത എന്നാൽ മാനവ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് എഴുത്തിനോട് ഏറെ താൽപ്പര്യമുള്ള ഇദ്ദേഹത്തിന്റെ ഭാഷ്യം. സൗന്ദര്യവും ശുദ്ധവുമായ പ്രകൃതിയെ നശിപ്പിക്കരുതെന്ന സന്ദേശത്തിന്ന് ജീവൻ നൽകി ഉണ്ണികൃഷണൻ നമ്പൂതിരി മാതൃകയായി.ഇതിന്റെ ഭാഗമായി മകൾ അശ്വതിയുടെ വിവാഹ നാളുകളിൽ അസംസ്കൃത പ്ലാസ്റ്റിക്ക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. ജൈവമായി മാറുന്ന തെങ്ങോലകളും, ഈന്തിൻ പട്ടകളും മറ്റ് ഇലകളും ഉപയോഗിച്ചായിരുന്നു വിവാഹപന്തലും മറ്റ് അലങ്കാരങ്ങളും നടത്താൻ ഇദ്ദേഹത്തോടൊപ്പം നാട് ഒന്നായി ഒരുമിച്ചത്.നാടിനെ ഭയപ്പെടുത്തിയ പ്രളയകാലത്ത് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബാധിക്കപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചതും ഭാഗ്യമായി കരുതുന്നതായി പേരാമ്പ്രയ്ക്കടുത്ത് പ്രശസ്തമായ
കായണ്ണ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി കൂടിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും, കേരളത്തിലെ നൂറ്റി എട്ടോളം ശിവാലയങ്ങളിൽ ഒന്നായ കുറ്റിയാടി നിട്ടുർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായ നേര നുജൻ സരേന്ദ്രൻ നമ്പൂതിരിയും പറയുകയാണ്. കണ്ണൂർ ജില്ലയിലെ പ്രശസ്തമായ മുഴകുന്ന് പാലോന്നം ഇല്ലത്തിലെ വീണ അന്തർജനമാണ് സരേന്ദ്രൻ നമ്പൂതിരിയുടെ സഹധർമ്മിണി ഇവർക്ക് വിശ്വജിത്ത്, സ്വാതി എന്നി രണ്ട് മക്കളാണുള്ളത്. മനസ്സിന്ന് കുളിർമ്മയേകുന്ന
പക്ഷികളുടെ കള കളശബ്ദവും വന്യതയാർന്ന്പടർന്ന് പന്തലിച്ച വള്ളികളും, കാവും, പാമ്പുകളും, വിശിഷ്ഠമരങ്ങളും, ഔഷധചെടികളും, ഇവിടുത്തെ പ്രത്യേകതയാണ്. പവിത്ര പൂജകൾക്കും ഔഷധ കൂട്ടുകൾക്കും ആവശ്യമായ ദശപുഷ്പങ്ങളും, മറ്റ് പുജാപുഷ്പങ്ങളും, ചെടികളും, തുളസി ചെടികളും, ചെടിക്കളം ഇല്ലത്തിലെ വിശാലമായ തോട്ടത്തിൽ പൂത്ത് വിടർന്ന് തലയാട്ടി നിൽക്കുന്നത് കാണാം. പ്രകൃതി ഭംഗിയും, ആത്മീയതയും നിറഞ്ഞു നിൽക്കുന്ന തറവാട്ടിൽ
ഉണ്ണികൃഷ്ണൻ നമ്പൂതിരിയും, അനുജൻ സരേന്ദ്രൻ നമ്പൂതിരി സഹോദരിമാരായ, ഇന്ദിര അന്തർജനം, ശാന്ത അന്തർജനം, സരള അന്തർജനം, ഗീത അന്തർജനവും ദിവംഗതയായ ശാരദ അന്തർജനവും ചെടിക്കളംമനയിലെ ദിവംഗതനായ ഗോവിന്ദൻ നമ്പൂതിരിയുടെയും ലക്ഷ്മിക്കുട്ടി അന്തർജനത്തിന്റെയും സന്തതികളാണ്.
പരദേവതകളുടെയും ഗുരു കാരണവന്മാരടേയും നിറ സാന്നിദ്ധ്യമായി കാലങ്ങളായി അകത്തളത്തിൽ തെളിഞ്ഞു കത്തുന്ന നെയ്യ്തിരി വിളക്കിലെ സ്വർണ്ണ പ്രഭ പോലെ പുഞ്ചിരി തൂകുന്ന മുഖവുമായി ചെടിക്കളം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരു മഹാ പൈതൃകത്തിന്റെ ഭാഗമായ കണ്ണിയായി മുന്നിലെത്തമ്പോൾ നേർ പകുതി ആലക്കാട്ട് പള്ളി ഇല്ലത്തെ ബിന്ദു അന്തർജനവും മക്കളായ അശ്വതി രാഹുലും, ആര്യയും വേളം ചെറുകുന്ന് ചെടിക്കളംമനയിൽ നിറഞ്ഞ് തെളിയും.