കുറിച്ചി : ഈ ദുരിതയാത്രയ്ക്ക് എന്ന് അറുതിയുണ്ടാകും ? ശങ്കരപുരം പുളിമൂട് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്.പഞ്ചായത്ത് ഓഫീസിന് മുൻപിലൂടെ കടന്നുപോകുന്ന റോഡിലെ മേൽപാലം നിർമ്മാണം പൂർത്തിയായിട്ട് കാലങ്ങളേറെയായി.ഏറ്റവും തിരക്കേറിയ പാതയായിട്ടും ഓരോ തടസങ്ങൾ പറഞ്ഞ് താറുമാറായ അപ്രോച്ച് റോഡ് ഇനിയും ടാർ ചെയ്യ്തിട്ടില്ല. ഇപ്പോൾ കാൽനടയാത്രപോലും ഇവിടെ അസാധ്യമാണ്. മഴപെയ്താൽ റോഡ് ചെളിക്കുളമാകും. പിന്നെ വേണം യാത്ര ചെയ്യാൻ. അടിയന്തിരമായി റോഡ് ടാർ ചെയ്യണമെന്ന് പഞ്ചായത്തംഗം ബി.ആർ മഞ്ജീഷ് ആവശ്യപ്പെട്ടു.