പൊൻകുന്നം: നാഷണൽ എക്‌സ് സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റി കേന്ദ്രനിർദേശപ്രകാരം 5ന് സ്ഥാപകദിനം ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അറിയിച്ചു. കേന്ദ്ര, സംസ്ഥാന, ജില്ല, താലൂക്ക്, യൂണിറ്റ് തലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിമുക്തഭടന്മാർ ആചരണം നടത്തും. ജില്ലാ സെക്രട്ടറി ഡി.മാത്യൂസ്, നരേന്ദ്രനാഥ്, എം.എ.ഗോപാലകൃഷ്ണൻ നായർ, ജോസ് പടിയറ, ഡൊമിനിക് ആന്റണി, ജോസഫ് തോമസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടിക്ക് നേതൃത്വം നൽകും.