വൈക്കം : തലയാഴം ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെ​റ്റുന്നതായി മണ്ഡലം കോൺഗ്രസ് കമ്മ​റ്റി ആരോപിച്ചു. പ്രതിരോധ മാർഗനിർദേശങ്ങൾ നടപ്പാക്കാതെയും ഫസ്​റ്റ് ലൈൻ ട്രീ​റ്റ്‌മെന്റ് സെന്റർ ഒരുക്കാതെയും അധികാരികൾ അലംഭാവം കാണിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. പ്രസിഡന്റ് ജി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വിവേക് പ്ലാത്താനത്ത്, എം. ഗോപാലകൃഷ്ണൻ , ജെൽജി വർഗീസ്, യു. ബേബി, വി.പി. ബേബി, ബി.എൽ. സെബാസ്​റ്റ്യൻ, ഇ.വി. അജയകുമാർ, തുടങ്ങിയവർ സംസാരിച്ചു.