വൈക്കം: ഇരുവൃക്കകളും തകരാറിലായ ഓട്ടോ ഡ്രൈവർ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ഉദയനാപുരം പഞ്ചായത്ത് പടിഞ്ഞാറെക്കര തേങ്കേരിൽ സിബി (47) ആണ് കോട്ടയം മെഡിക്കൽ കോളേജിന്റെ ചികിത്സയിൽ കഴിയുന്നത്. ഇപ്പോൾ ആഴ്ചയിൽ രണ്ടു ഡയാലിസിസ് വീതം നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. അടിയന്ത്രമായി വൃക്കകൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. എന്നാൽ ശസ്ത്രക്രിയയ്ക്കും മറ്റുമായി 20 ലക്ഷത്തോളം രൂപ ചെലവ് വരും. കഴിഞ്ഞ ആറുമാസമായി സുമനസുകളുടെ സഹായത്തോടെയാണ് ചികിത്സ മുന്നോട്ടുപോകുന്നത്. രണ്ടു കുട്ടികൾ,ഭാര്യ,അച്ഛൻ,അമ്മ എന്നിവരടങ്ങുന്നതാണ് സിബിയുടെ കുടുംബം. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി പണം കണ്ടെത്താൻ സി.കെ ആശ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഡി. സുനിൽകുമാർ , മുൻ പ്രസിഡന്റ് പി.എസ്.മോഹനൻ, മെമ്പർ ജമീല നടരാജൻ എന്നിവരെ രക്ഷാധികാരികളായി കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. പണം സ്വരൂപിക്കാൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എഴാം വാർഡിൽ ഭവന സന്ദർശനം നടത്തും. കുടുംബത്തെ സഹായിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് വൈക്കം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 7498000100026247,​ ഐ.എഫ്.എസ്.സി കോഡ്: PUNB0749800.