ചങ്ങനാശേരി: കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ചങ്ങനാശേരി നഗരത്തിലേയും മാർക്കറ്റിലേയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചുവരെയാക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് ബിജു കയ്യാലപറമ്പിൽ ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര എന്നിവർ അറിയിച്ചു. നിലവിൽ രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് കടകൾ പ്രവർത്തിക്കാൻ അനുമതിയുള്ളത്. കടകൾ രാവിലെ 7ന് മുതൽ തുറന്നാലും 9ന് ശേഷമേ ആളുകൾ സാധനങ്ങൾ വാങ്ങാൻ എത്തുകയുള്ളൂ. പ്രവർത്തന സമയം കുറവായതിനാൽ കടകളിൽ ആളുകൾ കൂട്ടമായി എത്തുന്നുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു.