കോട്ടയം . കേരള കോൺഗ്രസ് (എം) നിയമസഭാ ചീഫ് വിപ്പ് എന്ന നിലയിൽ വിപ്പ് നൽകുന്നതിനുള്ള അധികാരം റോഷി അഗസ്റ്റിന് മാത്രമാണെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. രാഷ്ട്രീയപാർട്ടികളിൽ പിളർപ്പുണ്ടായാൽ അതിന് മുമ്പുള്ള തത്സ്ഥിതിയാണ് തുടരേണ്ടതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്. മറ്റാരുടെയും വിപ്പ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.