വൈക്കം: വെച്ചൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് വെച്ചൂർ സെന്റ് ജോർജ് ക്‌നാനായ പള്ളി വാഷിങ് മെഷീൻ സംഭാവന ചെയ്തു. പള്ളി വികാരി ഫാ. സാബു മാലുത്തുരുത്തേലിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള ഏറ്റുവാങ്ങി. അസി. വികാരി ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ, ജോയ് വി.മാത്യു, ബിജു സൈമൺ, ജോസ് സൈമൺ, മാത്യു ടോമി എന്നിവർ പങ്കെടുത്തു.