എലിക്കുളം: എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി ആദരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഉന്നതവിജയം നേടിയവരെ ഫോണിൽ വിളിച്ചു അഭിനന്ദങ്ങൾ അറിയിക്കുകയും പോസ്റ്റൽ വഴി ഉപഹാരം കൈമാറുകയും ചെയ്തു. എലിക്കുളം മണ്ഡലം പ്രസിഡന്റ് അഭിജിത് ആർ. പനമറ്റം, വൈസ് പ്രസിഡന്റ് റിച്ചു കൊപ്രക്കളം എന്നിവർ നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങളെ മാനിച്ചുകൊണ്ടാണ് ഈ സംവിധാനം തിരഞ്ഞെടുത്തതെന്ന് യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി അറിയിച്ചു.