asramam

വൈക്കം: എസ്.എൻ.ഡി.പി യോഗം മണകുന്നം 253 ാം ശാഖയിലെ ആശ്രമം സ്‌കൂളിൽ പഠിക്കുന്ന ഓൺലൈൻപഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്‌കൂളിന്റെ വക പഠനസാമഗ്രികൾ വാങ്ങാൻ സാമ്പത്തിക സഹായം നൽകി. പ്രഥമാദ്ധ്യാപിക പി.ആർ ബിജി ശാഖാ ഭാരവാഹികൾക്ക് തുക കൈമാറി. ശാഖാ പ്രസിഡന്റ് ടി.കെ സാബു,സെക്രട്ടറി സലിം,വനിതാ സംഘം പ്രസിഡന്റ് സിന്ധു സുരേഷ്,അദ്ധ്യാപകരായ ടി.എസ്. രശ്മി, കവിത ബോസ്, പി.ടി.എ വൈസ് പ്രസിഡന്റ് എസ്.ജയൻ എന്നിവർ പങ്കെടുത്തു.