ചങ്ങനാശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്‌കൂൾ ഹോസ്റ്റലിൽ ആരംഭിച്ചു. മാടപ്പള്ളി പഞ്ചായത്തിന്റെയും, മാടപ്പള്ളി ഫാമിലി ഹെൽത്ത് സെന്ററിന്റെയും നേതൃത്വതിലാണ് ഒരുക്കങ്ങൾ പൂർത്തീകരിച്ചത്. ഹോസ്പിറ്റലിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ, സാമൂഹിക, സാമുദായിക സംഘടനകളുടെ സഹായത്തോടെയാണ് അവശ്യസാധനങ്ങൾ ഒരുക്കി നൽകിയത്. 125 ബെഡ് സൗകര്യമുള്ള ഹോസ്പിറ്റലാണ് തയാറാക്കിയിരിക്കുന്നത്. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുള്ളവന, വൈസ് പ്രസിഡന്റ് ജോൺ തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിധീഷ് കോച്ചേരി, ലീലാമ്മ സ്‌കറിയ, അജിത കുമാരി, സെക്രട്ടറി സഹീർ, മെഡിക്കൽ ഓഫീസർ ഡോ ലക്ഷ്മി, മെമ്പർമാരായ സോബി ജോസഫ്, സന്ധ്യ സ് പിള്ള, മിനി റെജി, അജേഷ് ദാസ്, നിഷ ബിജു, വർഗീസ് ടി എബ്രഹാം,സണ്ണി എത്തക്കാട്, നോഡൽ ഓഫീസർ പ്രേസേനൻ, പ്രമോദ് എന്നിവർ നേതൃത്വം നൽകി.