വൈക്കം: വൈക്കം -വെച്ചൂർ റോഡിൽ ഉല്ലല വല്ലയിൽ പാലത്തിന്റെ അപ്രോച്ച് റോഡരികിലെ തണൽ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. പ്രദേശത്ത് കൂടി 11 കെ.വി ലൈൻ കടന്നുപോകുന്നുണ്ട്.11 കെ.വി ലൈനിൽ തൊട്ടുരുമിയാണ് മരങ്ങൾ സ്ഥിതി ചെയ്യുന്നത്. മരങ്ങൾ ഏത് നിമിഷവും ലൈനിലേക്ക് നിലംപതിക്കാൻ സാധ്യത ഏറെയാണ്. റോഡരികിലെ കച്ചവട സ്ഥാപനങ്ങൾക്കും മരങ്ങൾ ഭിഷണിയാണ്.

പരിസരവാസികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. മരങ്ങൾ മറിഞ്ഞു വീണ് ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ അധികാരികൾ നടപടിയെടുക്കണം
ബിജു പറപ്പള്ളി
(യൂത്ത്ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ്)