ചങ്ങനാശേരി : സംസ്ഥാനത്ത് സ്‌കൂൾ-കോളേജ് പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ മുന്നാക്കസമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.