കാഞ്ഞിരപ്പള്ളി:ഇടക്കുന്നം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻവഴിയാണ് ഉദ്ഘാടന ചടങ്ങുകൾ.ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രമാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നത്.83.50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.സംസ്ഥാനസർക്കാരിന്റെ 15.50ലക്ഷം രൂപയും പാറത്തോട് ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 83.50 ലക്ഷം രൂപയും ചേർത്താണിത്.സർക്കാരിന്റെ ആർദ്രം പദ്ധതിപ്രകാരമാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഇയർത്തിയത്.അധികമായി ഒരു ഡോക്ടറുടേയും ഒരു നഴ്‌സിന്റേയും സേവനം ലഭിക്കും.ഉദ്ഘാടന സമ്മേളനത്തിൽ പി.സി ജോർജ്ജ് എം.എൽ.എ അദ്ധ്യക്ഷനാകും.ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് വിതരണം ചെയ്യുന്ന കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പഞ്ചായത്തിന് കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ്,വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്,അംഗങ്ങളായ ഷേർലി തോമസ്,മാർട്ടിൻ തോമസ് എന്നിവർ പങ്കെടുക്കും.