അടിമാലി: ഇനി അടിമാലിയിൽനിന്നും കോട്ടയത്തേയ്ക്ക് മൃതദേഹവുമായി പോകേണ്ട.പൊആകസ് സർജൻ ഇല്ലാത്തതിന്റെ പേരിൽ അടിമാലി താലൂക്ക് ആശുപത്രയിൽ നടക്കാതെപോകുന്ന പോസ്റ്റുസാർട്ടങ്ങൾക്ക് പരിഹാരമായി. ഇടുക്കി മെഡിക്കൽ കോളേജിലെ സർജനെ അടിമാലി താലൂക്ക് ആശുപത്രിയുടെ താൽക്കാലിക ചുമതല കൂടി നൽകി ഡി.എം.ഒ ഡോ. എൻ പ്രിയയാണ് നടപടി സ്വീകരിച്ചത്.
അടിമാലി താലൂക്ക് ആശുപത്രിയിലെത്തുന്ന മരണ കാരണം വ്യക്തമല്ലാത്ത മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി എത്തിക്കാതെ അടിമാലിയിൽ തന്നെ പോസ്റ്റ് മോർട്ടം ചെയ്യാനാകും. മരണ കാരണം വ്യക്തമല്ലാത്ത നിരവധി മൃതദേഹങ്ങളാണ് അടിമാലിയിൽ എത്തുക.കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണങ്ങളും .ഇവിടെ പൊലീസ് സർജൻ ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കാണ് പോസ്റ്റ് മോർട്ടത്തിനായി അയക്കുക .ഇത് ബന്ധുക്കൾക്ക് വളരെയധികം സാമ്പത്തിക ബാദ്ധ്യതയും സമയ നഷ്ടവുമാണ് വരുത്തിവെയ്ക്കുക. ആത്മഹത്യകളും അസ്വഭാവിക മരണങ്ങളും ഈ പ്രദേശത്തെ ആദിവാസി മേഘലകളിലും പിന്നോക്ക പ്രദേശങ്ങളിലുമാണ് അധികവും ഉണ്ടാവുക.ഈ കാര്യങ്ങൾ ചൂണ്ടി കാട്ടിയുള്ള പത്ര റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ട ഡി.എം.ഒ. ഇടുക്കി മെഡിക്കൽ കോളേജിലെ സർജൻ ഡോ. ജിനു മുരളീധരന് അടിമാലി താലൂക്ക് ആശുപത്രിയുടെ ചുമതല കൂടി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽകോളേജിലേയ്ക്ക് റഫർ ചെയ്തിരുന്ന ഒരു മൃതദേഹം അടിമാലിയിൽ പോസ്റ്റുമോർട്ടം നടത്തി. ഇടുക്കി മെഡിക്കൽ കോളേജിലെ മോർച്ചറി അറ്റകുറ്റ പണികൾക്കായി അടച്ചിട്ടരിക്കുകയാണ്.അതിനാൽ ഇപ്പോൾ
സർജന്റെ സേവനം അടിമാലിയിൽ ലഭ്യമാക്കുന്നതിന് തടസമില്ല.