പാലാ: കടനാട് ഒരുമ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കടനാട്ടിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം സംഘടിപ്പിച്ചു.
കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിലു കൊടൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഡ്വ.തങ്കച്ചൻ വഞ്ചിക്കച്ചാലി, ജയ്‌മോൻ നടുവിലേക്കുറ്റ്, ബിനോയ് വെള്ളിലക്കാട്ട്, ജോസ് പൂവേലി എന്നിവർ സംസാരിച്ചു. ഡോ.ചിന്തു തോമസ് പരിപാടിക്ക് നേതൃത്വം നല്കി.