കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം വാലാച്ചിറ ശാഖയിൽ നിന്ന് ശ്രീനാരായണ ഗുരുദേവ ഏകാത്മകം മോഹിനിയാട്ടത്തിന്റെ നൃത്താവിഷ്‌ക്കാരത്തിൽ പങ്കെടുത്ത അമൃതാ ബിനു,ആർഷാ ഷിബു,അയന അനിൽകുമാർ,ഹരിചന്ദന ഹരിദാസ്, അനന്യ സി.എസ് എന്നിവരെ ഗിന്നസ് വേൾഡ് സർട്ടിഫിക്കറ്റും എസ്.എൻ.ഡി.പി യോഗം ട്രോഫിയും ശാഖാ വക ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ശാഖാ സെക്രട്ടറി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ യോഗം ഉദ്ഘാടനം ചെയ്തു.
കമ്മറ്റിയംഗങ്ങളായ ഷിബു കെ.പി,രാധാകൃഷ്ണൻ,പ്രശാന്ത്,സാബു വി.പി,സന്തോഷ്,സിന്ധു റെജി,വനിതാ സംഘം പ്രസിഡന്റ് ഊർമിള ദിവാകരൻ,സെക്രട്ടറി വിനീത അനിൽകുമാർ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രതീഷ്,സെക്രട്ടറി ശ്യാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.