sfi

അടിമാലി: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ ദിനം അടിമാലി ഏരിയ കമ്മറ്റി ആചരിച്ചു. ദേശിയ വിദ്യാഭ്യാസ നയത്തിന്റ ആമുഖം കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്
അടിമാലി ഏരിയയ്ക്ക് കീഴിലെ എല്ലാ ലോക്കൽ, യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ തല ഉൽഘാടനം അടിമാലിയിൽ എസ് എഫ് ഐ ഏരിയ സെക്രട്ടറി സിബി സണ്ണി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് അജ്മൽ എ കെ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി അലൻ നിധിൻ, അമൽ കുമാർ എന്നിവർ പങ്കെടുത്തു