അടിമാലി: യാക്കോബായ സഭ ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തല്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് മുന്നോടിയായുള്ള ശൂനോയോ നോമ്പ് ആരംഭിച്ചു. 15 വരെ എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ 9 വരെ ഹൈറേഞ്ച് മേഖലയിലെ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ച് വൈദികരുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചന സന്ദേശവും സൂം ആപ്ലിക്കേഷന്‍ മുഖേന നടത്തും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും, ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ വിശ്വാസികളില്‍ ആത്മവിശ്വാസവും, മനോധൈര്യവും വളര്‍ത്താന്‍ ഈ പ്രാര്‍ത്ഥന യോഗംഎല്ലാവര്‍ക്കും ഉതകട്ടെയെന്ന് ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ഫാ. ഐസക് എബ്രഹാം മേനോത്തുമാലില്‍ കോര്‍-എപ്പിസ്‌ക്കോപ്പ, ഫാ.എല്‍ദോസ് കൂറ്റപ്പാലയില്‍ കോര്‍-എപ്പിസ്‌ക്കോപ്പ, വൈദിക സെക്രട്ടറി ഫാ. എല്‍ദോസ് ആര്യപ്പിള്ളില്‍ എന്നിവരുള്‍പ്പടെയുള്ളവർ യോഗത്തില്‍ പങ്കെടുത്തു.