ഈരാറ്റുപേട്ട:പെൻസിൽ കാർവിംഗ് മൈക്രോ ആർട്ടിലൂടെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയ ചേന്നാട് മാളിക സ്വദേശി ശ്രീദേവ് കുന്നത്തിന് എൽ.ഡി.എഫ് പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. സി.പി.എം ചേന്നാട് ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ മുൻ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് രമേഷ് ബി.വെട്ടിമറ്റം, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ജി ശേഖരൻ, സി.പി.ഐ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അജയൻ പി.എസ് ,ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അരവിന്ദ് എ.എസ്, എ.ഐ.വൈ.എഫ് യൂണിറ്റ് പ്രസിഡന്റ് മധുമോഹനൻ,കെ.എസ് രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം വി.വി ജോസ് സ്വാഗതവും, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അരുൺ നന്ദിയും പറഞ്ഞു.