പൊൻകുന്നം:കോയിപ്പള്ളി തൊമ്മിത്താഴെ മണി എന്നു വിളിക്കുന്ന സുരേന്ദ്രന് സി.പി.എം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ കൈമാറി.30 വർഷം മുമ്പ് 24മത്തെ വയസിൽ ഇരുകാലുകളും തളർന്ന മണി സഹോദരനോടൊപ്പമായിരുന്നു താമസം. മണിയുടെ സഹോദരി സ്വന്തമായി വീടില്ലാത്ത പുഷ്പക്കാണ് മണിയുടെ സംരക്ഷണം ഉറപ്പാക്കി വീട് നൽകുന്നത്. വീടിന്റെ താക്കോൽ മണിയും സഹോദരിയും ചേർന്ന് ഏറ്റുവാങ്ങി.വാഴൂർ ഏരിയാ കമ്മിറ്റിയംഗം ഐ.എസ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. പി.എൻ പ്രഭാകരൻ, അഡ്വ.ഗിരീഷ് എസ്. നായർ, വി.ജി ലാൽ, കെ.സേതുനാഥ്, കെ.റ്റി. സുരേഷ് എന്നിവർ സംസാരിച്ചു.