bus

തലയോലപ്പറമ്പ് : വരുമാനം കുറഞ്ഞതോടെ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓട്ടം നിറുത്തി. കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളാണ് സർവീസ് നിറുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർക്കാർ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം മുതൽ സർവീസ് ആരംഭിച്ചെങ്കിലും ഇന്ധനച്ചെലവും തൊഴിലാളികളുടെ ശമ്പളവും കൊടുക്കാൻ പോലും കൊടുക്കാൻ തികയുന്നില്ലെന്ന് ബസ് ഉടമകൾ പറയുന്നു. തകരാറും അറ്റകുറ്റപ്പണികളും നടത്താൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.