kovid-updaate

കോട്ടയം : ജില്ലയിൽ ഇന്നലെ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 64 ഉം സമ്പർക്കം വഴി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാഹൗസ് സർജനും വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ മൂന്നു പേർ വീതവും രോഗബാധിതരിൽ ഉൾപ്പെടുന്നു. ഏറ്റുമധികം പേർക്ക് രോഗം ബാധിച്ചത് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. 14 പേർ. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ ഒൻപതും, കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികൾ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഏഴുപേർ വീതവുമുണ്ട്. വൈക്കം മാർക്കറ്റിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ ബന്ധുക്കളായ ആറുപേരിൽ വൈറസ് ബാധ കണ്ടെത്തി. 40 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ 587 പേരാണ് ചികിത്സയിലുള്ളത്.

ആകെ രോഗം ബാധിച്ചത് 1311
രോഗമുക്തരായത് 723
ലഭിക്കാനുള്ള ഫലം 1082

രോഗം സ്ഥിരീകരിച്ചവർ

മെഡിക്കൽ കോളേജിലെ വനിതാ ഹൗസ് സർജൻ (23)

അതിരമ്പുഴ സ്വദേശി (21)

അതിരമ്പുഴ സ്വദേശിനി (27)

ഹോട്ടൽ ജീവനക്കാരനായ അതിരമ്പുഴ സ്വദേശി (34)

അതിരമ്പുഴയിലെ ഹോട്ടൽ ജീവനക്കാരനായ ആലുവ സ്വദേശി (63)

അതിരമ്പുഴ സ്വദേശിനി (34)

ഏറ്റുമാനൂരിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ സ്വദേശി (41)

ഓട്ടോ ഡ്രൈവറായ അതിരമ്പുഴ സ്വദേശി (65)

അതിരമ്പുഴ സ്വദേശി (59)

അതിരമ്പുഴ സ്വദേശി (58)

അതിരമ്പുഴ സ്വദേശി (55)

ഓട്ടോ ഡ്രൈവറായ അതിരമ്പുഴ സ്വദേശിനി (58)

അതിരമ്പുഴ സ്വദേശി (54)

അതിരമ്പുഴ മാന്നാനം സ്വദേശി (25)

അതിരമ്പുഴ മാന്നാനം സ്വദേശി (48)

കോട്ടയം വേളൂർ സ്വദേശി (15)

കോട്ടയം വേളൂർ സ്വദേശി (18)

കോട്ടയം വേളൂർ സ്വദേശി (69)

കോട്ടയം സ്വദേശി (32)

കോട്ടയം സ്വദേശി (41)

കോട്ടയം സ്വദേശി (55)

നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ മകൾ (21)

നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ മകൾ (18)

അതിരമ്പുഴയിൽ ഹോട്ടൽ നടത്തുന്ന കൈപ്പുഴ സ്വദേശി (66)

രോഗം സ്ഥീരീകരിച്ച കൈപ്പുഴ സ്വദേശിയുടെ ഭാര്യ (62)

ഏറ്റുമാനൂരിൽ ഹോട്ടൽ നടത്തുന്ന ഏറ്റുമാനൂർ സ്വദേശി(38)

രോഗം സ്ഥിരീകരിച്ച ഹോട്ടലുടമയുടെ മാതാവ് (72)

ഏറ്റുമാനൂർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഏറ്റുമാനൂർ സ്വദേശി (50)

അതിരമ്പുഴയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഏറ്റുമാനൂർ സ്വദേശി (50)

ഏറ്റുമാനൂരിലെ ഹോട്ടൽ ജീവനക്കാരായ ഏറ്റുമാനൂർ സ്വദേശി (22)

വ്യാപാര സ്ഥാപനം നടത്തുന്ന തവളക്കുഴി സ്വദേശി (52)

ഓട്ടോ ഡ്രൈവറായ ഏറ്റുമാനൂർ സ്വദേശി (48)

ഏറ്റുമാനൂർ സ്വദേശിനി (35)

രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിനിയുടെ മകൻ (7)

പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(65), ഇവരുടെ ബന്ധു (51)

രോഗം സ്ഥിരീകരിച്ച കുഴിമറ്റം സ്വദേശിനികളുടെ ബന്ധുവായ ആൺകുട്ടി (6)

രോഗം സ്ഥിരീകരിച്ച കുഴിമറ്റം സ്വദേശിനികളുടെ ബന്ധുവായ പെൺകുട്ടി (2)

പനച്ചിക്കാട് സ്വദേശി (79)

പനച്ചിക്കാട് സ്വദേശിനി (71)

പനച്ചിക്കാട് സ്വദേശിനി (27)

രോഗം സ്ഥീരകരിച്ച പോളശ്ശേരി സ്വദേശിയുടെ പിതാവ് (70)

പോളശേരി സ്വദേശിയുടെ ഭാര്യ (50), മകൻ (35), മകൻ (29), മകന്റെ മകൻ (8), മരുമകൾ (34)

വൈക്കം സ്വദേശിനി (31)

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ അയ്മനം സ്വദേശിനി (52)

കുമരകം സ്വദേശി (78)

തിരുവാർപ്പ് സ്വദേശി (43)

കുറിച്ചി സ്വദേശി (28)

കുറിച്ചി സ്വദേശി (67)

കുറിച്ചി സ്വദേശിനി (55)

ചങ്ങനാശേരി സ്വദേശിനി (65)

കാണക്കാരി സ്വദേശി (50)

കാണക്കാരി സ്വദേശിനി (80)

കാണക്കാരി സ്വദേശിനി (16)

കാണക്കാരി സ്വദേശിനി (20)

ഞീഴൂർ സ്വദേശി (52)

ഉദയനാപുരം സ്വദേശിനി (49)

ഉദയനാപുരം സ്വദേശിനി (45)

ഉദയനാപുരം സ്വദേശിയായ ആൺകുട്ടി (11)

പത്തനംതിട്ട കവിയൂർ സ്വദേശിനി (24)


വിദേശത്തുനിന്ന് വന്നവർ
സൗദിയിൽ നിന്ന് എത്തിയ ടി.വിപുരം സ്വദേശി (39)

ഖത്തറിൽ നിന്ന് എത്തിയ അമലഗിരി സ്വദേശി (34)

ഖത്തറിൽ നിന്ന് എത്തിയ കുഴിമറ്റം സ്വദേശിനി (51)


മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ
ഹൈദരാബാദിൽ നിന്ന് എത്തിയ പാക്കിൽ സ്വദേശിനി (25 )

കൊൽക്കത്തയിൽ നിന്ന് എത്തിയ അന്യസംസ്ഥാന തൊഴിലാളി (23)

കൊൽക്കത്തയിൽ നിന്ന് എത്തിയ അന്യസംസ്ഥാന തൊഴിലാളി (24)

ഒരു കുടുംബത്തിലെ

ഏഴുപേർക്ക് കൊവിഡ്

പനച്ചിക്കാട് കുഴിമറ്റത്തെ ഒരു കുടുംബത്തിലെ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ ജുവലറി ജീവനക്കാരനായിരുന്ന ഗൃഹനാഥനും ഭാര്യയ്‌ക്കുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. കുഴിമറ്റം സദനം സ്‌കൂളിനു സമീപത്ത് താസമിക്കുകയാണ് കുടുംബം. ഒരാഴ്‌ചയായി കുടുംബാംഗങ്ങളും ക്വാറന്റൈനിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് 5 പേർക്ക് കൂടി സ്ഥിരീകരിച്ചത്. ഗൃഹനാഥന്റെ മാതാവ്, കിടപ്പുരോഗിയായ ഇദ്ദേഹത്തിന്റെ ഭാര്യമാതാവ്, ഇദ്ദേഹത്തിന്റെ രണ്ടും, ആറും ഒൻപതും വയസുള്ള കുട്ടികൾ എന്നിവരാണിവർ.