si

കോട്ടയം : ചീട്ടുകളി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ മണർകാട് എസ്.എച്ച്.ഒയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം. ചീട്ടുകളി മാഫിയസംഘത്തിനായി പൊലീസിനെ ഒറ്റിയ മണർകാട് മുൻ എസ്.എച്ച്.ഒ രതീഷ്‌കുമാറിനെതിരെയാണ് അന്വേഷണം. ചേർത്തല ഡിവൈ.എസ്.പി കെ.സുഭാഷിനാണ് അന്വേഷണചുമതല. മണർകാട് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്ക് ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.