ചങ്ങനാശേരി: ഡ്രൈ ഡേയിൽ മദ്യ വില്പന നടത്തിയയാളെ എക്‌സൈസ് പിടികൂടി. ഇയാളുടെ വീട്ടിൽ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ വിദേശ മദ്യവും പിടികൂടി. നെടുംകുന്നം തെക്കേക്കര ഭാഗത്ത് കുളത്തിപ്പള്ളി വീട്ടിൽ മുരളീധരൻ നായർ(58) ആണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് വിദേശമദ്യം പിടികൂടിയത്. ഡ്രൈഡേ ദിനത്തിൽ ഇരട്ടി വിലയ്ക്ക് വിൽക്കാൻ പല ദിവസങ്ങളിലായി മദ്യം വാങ്ങി ശേഖരിച്ചു വയ്ക്കുകയായിരുന്നു ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.