ചങ്ങനാശേരി: കത്തോലിക്ക കോൺഗ്രസ് കത്തീഡ്രൽ ഇടവകയിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കത്തീഡ്രൽ ഫൊറോന വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ നിർവഹിച്ചു. പ്രസിഡന്റ് ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് സൈബി അക്കര മുഖ്യപ്രഭാഷണം നടത്തി. ജിജി പേരകശ്ശേരി, ജോസി കല്ലുകളം, കുഞ്ഞുമോൻ തൂമ്പുങ്കൽ, ജോയിച്ചൻ പീലിയാനിക്കൽ ജെയിംസ് ചെന്നിത്തല തുടങ്ങിയവർ പ്രസംഗിച്ചു.