കൊല്ലാട്: കോൺഗ്രസ്,യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ മാറിയപള്ളി, കെ.എസ്.യൂ ജില്ലാ വൈസ് പ്രസിഡൻ്റ് വൈശാഖ് പി.കെ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മഹേഷ് മഠത്തിൽ, ജനപ്രതിനിധികളായ ഗിരിജ തുളസീധരൻ, റ്റി.റ്റി ബിജു, ഉദയകുമാർ, തങ്കമ്മ മാർക്കോസ്, ബൂത്ത് പ്രസിഡൻ്റ് ഹരീഷ് നിർമലയിൽ എന്നിവർ പ്രസംഗിച്ചു.