വൈക്കം: എസ്.എൻ.ഡി.പി യോഗം 1578-ാം നമ്പർ കൂവം ചേന്തുരുത്ത് ശാഖാ സെക്രട്ടറി എം.പി സാനു (42) നിര്യാതനായി. കേരളകൗമുദി മുൻ ഏജന്റും എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം മുൻ പ്രസിഡന്റുമാണ്. നിലവിൽ സി.പി.ഐ തലയാഴം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കൂവം മുഞ്ഞനാട്ടുതറ പരേതരായ പ്രഭാകരന്റേയും ദേവയാനിയുടേയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ : സാബു, മിതാശയൻ, സലിം, ബിജു, അജിത, അമ്പിളി, പ്രീത. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.