കുമ്മണ്ണൂർ: നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേൽശാന്തിയും ജ്യോതിഷ പണ്ഡിതനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി ഇല്ലത്ത് പി.വി. നീലകണ്ഠൻ നമ്പൂതിരി (അംബാദാസൻ-85) നിര്യാതനായി. 70 വർഷത്തോളമായി ക്ഷേത്ര മേൽശാന്തിയായി സേവനമനുഷ്ഠിച്ച അംബാദാസൻ അനേകായിരം കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി അന്തർജനം ഞീഴൂർ പേങ്ങാട്ടില്ലം കുടുംബാംഗം. മക്കൾ: ഉഷാ, മനോജ്കുമാർ പി.എൻ, മഞ്ജുഷ. മരുമക്കൾ: ഉദയൻ സി.എൻ., സിന്ധു, എം. മനോജ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.