കുറവിലങ്ങാട് : കാണക്കാരി ഗവ.ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ സർക്കാർ പ്രഖ്യാപനം ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ചെറിയാൻ എന്നിവർ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. കാണക്കാരി പഞ്ചായത്ത് കോൺഫറന്‌സ് ഹാളിൽ ചേരുന്ന യോഗത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനപ്രതിനിധികളും എച്ച്. എം.സി അംഗങ്ങളും ആരോഗ്യ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും.