കോട്ടയം: ബാങ്കുകളിലെ ദിവസ വേതനക്കാർക്കും കരാർ ജീവനക്കാർക്കും ലോക്ക് ഡൗൺ അവധി ദിനങ്ങളിലെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ബെഫി ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. കണ്ടെയ്ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്, കർഫ്യൂ മേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും ബാങ്കുകളുടെ പ്രവർത്തനം നിറുത്തിവയ്ക്കുമ്പോൾ ദിവസക്കൂലിക്കാർക്കും കരാർ ജീവനക്കാർക്കും ശമ്പളം നൽകുന്നില്ല. മഹാമാരിക്കാലത്ത് ബാങ്കുകളിലെ ഏറ്റവും താഴെക്കിടയിലുള്ള ജീവനക്കാരുടെ വേതനം തടയുന്നത് നീതീകരിക്കാനാകുന്നതല്ലെന്നും പ്രസിഡന്റ് കെ.പി.ഷാ, സെക്രട്ടറി വി.പി.ശ്രീരാമൻ എന്നിവർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.