chass

ചങ്ങനാശേരി : കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ചാസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി അരമനപ്പടിയിലെ ഖാദി ഭവനിൽ ഓണം ഖാദി ഫെസ്റ്റ് ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ ഫാ തോമസ് പാടിയത്ത് ഖാദി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാസ് അസി ഡയറക്ടർ ഫാ തോമസ് കുളത്തുങ്കൽ, ചങ്ങനാേരി മുനിസിപ്പൽ കൗൺസിലർ സിബി തോമസ് പാറയ്ക്കൽ , ചാസ് ഖാദി ഡയറക്ടർ ഫാ ജോർജ്ജ് മാന്തുരുത്തിൽ, ചാസ് ഖാദി ജനറൽ മാനേജർ ജോൺ സക്കറിയാസ് എന്നിവർ പങ്കെടുത്തു. ഖാദി ഗ്രാമോദ്യോഗ് വിദ്യാലയ പ്രിൻസിപ്പാൾ ജെയിംസ് കുഴിക്കാട്ടിൽ ആദ്യവിൽപ്പന ഏറ്റുവാങ്ങി. എല്ലാ ഖാദി തുണിത്തരങ്ങൾക്കും 30ശതമാനം വരെ ഗവ സ്‌പെഷ്യൽ റിബേറ്റും, 3000 രൂപയ്ക്ക് മേൽ ക്യാഷ് പർച്ചേസിന് 5 ശതമാനം അഡീഷണൽ ഡിസ്‌കൗണ്ടും ലഭ്യമാണ്. ഗ്രാമവ്യവസായ ഉല്പന്നങ്ങൾക്കും ഫർണീച്ചറുകൾക്കും കരകൗശല വസ്തുക്കൾക്കും 25ശതമാനം വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. മേള ആഗസ്റ്റ് 30ന് സമാപിക്കും.